📅 Published on: 2024-11-24 16:42:32
⏱ Duration: 00:04:01 (241 seconds)
👀 Views: 29279 | 👍 Likes: 1805
📝 Video Description:
🎙 Channel: FOOTBALL MANIA MALAYALAM
🌍 Channel Country: India
📂 Tags:
kerala blasters vs chennaiyin fc,kerala blasters vs chennaiyin fc malayalam,kerala blasters vs chennaiyin fc match highlights,kbfc vs cfc match highlights,kerala blasters,kerala blasters malayalam,jesus goal vs chennai,rahul goal vs cfc,kbfc,kbfc all goals,indian super league,isl malayalam,kerala blasters match today,kbfc match today
🕵️♂️ Transcript:
കേരള ബ്ലാസ്റ്റേഴ്സ് എന്ന ഇതിഹാസിക ക്ലബ്ബ് ഇത്രമേൽ ആഘോഷിക്കപ്പെടുന്നുവെങ്കിൽ ആ ഇതിഹാസകഥയ്ക്ക് ഫുട്ബോൾ ലോകം ഇത്രമാത്രം നൽകിയ സ്വീകാര്യത എന്താണ് ലോക ഫുട്ബോളിന്റെ തന്നെ ശ്രദ്ധ ബ്ലാസ്റ്റേഴ്സ് നേടിയിട്ടുണ്ടെങ്കിൽ അതിനുപിന്നിൽ ആരാധക വ്യൂഹം തീർത്താൽ തീരാത്ത സ്വാധീനമുണ്ട് എല്ലാത്തിനും മേലെ കിരീടങ്ങൾക്കോ നേട്ടങ്ങൾക്കോ മാത്രം വില കൊടുക്കാത്ത ഒരു ജനതയാണ് കേരള ബ്ലാസ്റ്റേഴ്സ് എന്നതിന് പൂർണ്ണമാക്കുന്നത് ദേശഭേദിമന് ഓരോരുത്തരെയും തന്റേത് മാത്രമാക്കി ചിത്രീകരിക്കുന്നിടത്ത് ലൂണയും ജീസസും എല്ലാം സ്വന്തം ആരാധകരാൽ ആവേശം പൂകുകയാണ് പതിനൊന്നാം സീസണിലേക്ക് ഹീറോ ഐഎസ്എൽ ആഘോഷിക്കപ്പെടുമ്പോൾ കൂട്ടിയും കേച്ചും ഉയർന്നും താഴ്ന്നും പ്രകടമാകുന്ന സൂചികകൾ വരച്ചുകാട്ടുന്നത് പതിറ്റാണ്ടിൽ ബ്ലാസ്റ്റേഴ്സ് കളിച്ചു തീർത്ത കളി രൂപമാണ് പതിനൊന്നാം സീസണിലേക്ക് എത്തുമ്പോൾ ബ്ലാസ്റ്റേഴ്സിന് അതത്ര നല്ലതായി തോന്നിയില്ല ഫസ്റ്റ് മത്സരത്തിൽ പഞ്ചാബിനോട് പരാജയപ്പെടുന്നുവെങ്കിലും സെക്കൻഡ് മാച്ചിൽ ഈസ്റ്റ് ബംഗാളിനെതിരെ സ്വന്തം മൈതാനത്ത് ബ്ലാസ്റ്റേഴ്സ് ജയിക്കുന്നുണ്ട് മൂന്നാം മത്സരത്തിൽ നോർത്ത് ഈസ്റ്റിനോട് സമനില കുടുങ്ങുന്നു ശേഷം കലിങ്കയിലും ബ്ലാസ്റ്റേഴ്സിന് ഒട്ടും പ്രതീക്ഷിക്കാത്ത സമനില തന്നെയായിരുന്നു വിധി രണ്ടു ഗോളിനു മുന്നിലെത്തിയിട്ട് പോലും ബ്ലാസ്റ്റേഴ്സ് പിന്നീട് രണ്ടു ഗോളുകൾ വഴങ്ങിക്കൊണ്ട് സമനില നേടുകയായിരുന്നു അതിനുശേഷം കോൽക്കത്തയിൽ പോയി മുഹമ്മദ് അൻസിനെ പരാജയപ്പെടുത്തി തിരിച്ചുവന്നു എന്ന് കരുതിയതാണ് എന്നാൽ അങ്ങനെ കരുതിയവർക്ക് തെറ്റി തങ്ങളുടെ ചിരവൈരികളായ ബാംഗ്ലൂരിനെതിരെ സ്വന്തം മൈതാനത്ത് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുന്നു അതിനുശേഷം മുംബൈക്കെതിരെയും മുംബൈയിൽ വച്ച് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുന്നു ഒരു ഭാഗ്യമില്ലാതെ ഈ സീസൺ ബ്ലാസ്റ്റേഴ്സ് കടന്നു പോവുകയായിരുന്നു കഴിഞ്ഞില്ല ഒടുവിൽ ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടിൽ കേരള ബ്ലാസ്റ്റേഴ്സ് വേഴ്സസ് ഹൈദരാബാദ് എഫ്സി മത്സരം വരുകയാണ് ഹൈദരാബാദ് ഒരു ദുർബലരായ എതിരാളികൾ ആയതുകൊണ്ട് തന്നെ ബ്ലാസ്റ്റേഴ്സ് ആ മത്സരം ഈസിയായി ജയിക്കുമെന്ന് കരുതിയ മാച്ച് ആയിരുന്നു അത് പക്ഷേ അവിടെയും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു തോൽവിയായിരുന്നു ഹൈദരാബാദിനെതിരെ ബ്ലാസ്റ്റേഴ്സ് നേടിയത് അങ്ങനെ നാഷണൽ ടീമിന്റെ മാച്ചുകൾ വരുന്നതിനാൽ തന്നെ ഐഎസ് ബ്രേക്കിലേക്ക് പോകുന്നു ആ ഇടവേള കഴിഞ്ഞ് അങ്ങനെയാണ് ആ മാച്ച് വരുന്നത് അതെ കേരള ബ്ലാസ്റ്റേഴ്സ് വേഴ്സസ് ചെന്നൈൻ എഫ്സി മത്സരം ബ്ലാസ്റ്റേഴ്സിന് എന്ത് വില കൊടുത്തും ജയിക്കേണ്ട ഒരു മത്സരമായിരുന്നു അത് മത്സരം തുടങ്ങി ആദ്യ മിനിറ്റുകൾ തന്നെ ബ്ലാസ്റ്റേഴ്സ് നല്ല പ്രകടനമാണ് കാഴ്ചവെച്ചത് ആരെയും മോശം പറയാൻ ഇല്ലായിരുന്നു കാരണം എല്ലാ താരങ്ങളും നല്ല പെർഫോമൻസ് ആയിരുന്നു മത്സരത്തിൽ ഉടനീളം കാഴ്ചവെച്ചത് ബ്ലാസ്റ്റേഴ്സിന് ഒരുപാട് അവസരങ്ങൾ ലഭിച്ചിരുന്നു അതിൽ എടുത്തു പറയേണ്ടതായിരുന്നു ജിമിനസിന്റെ രണ്ട് മികച്ച ശ്രമങ്ങൾ രണ്ടും കോർണറിൽ നിന്നായിരുന്നു ഒന്ന് പോസ്റ്റിൽ തട്ടുകയാണെങ്കിൽ മറ്റൊന്ന് ഗോൾ ലൈൻ സേവുമായി ചെന്നൈൻ ഡിഫെൻഡർ രക്ഷകനാകുന്നു അതെ നിർഭാഗ്യം ബ്ലാസ്റ്റേഴ്സിനെ പിടികൂടിയ ആദ്യ പകുതി സെക്കൻഡ് ഹാഫിൽ ബ്ലാസ്റ്റേഴ്സ് ഇറങ്ങുമ്പോഴും എങ്ങനെയെങ്കിലും ഒരു ഗോൾ സ്കോർ ചെയ്യണമെന്ന മെന്റാലിറ്റിയോടെ ആയിരുന്നു ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത് അങ്ങനെ സെക്കൻഡ് ഹാഫ് തുടങ്ങി 10 മിനിറ്റിനു ശേഷം ബ്ലാസ്റ്റേഴ്സ് ആദ്യ ഗോൾ നേടുന്നുണ്ട് ആദ്യ പകുതിയിൽ നിർഭാഗ്യം പലതവണ പിടികൂടിയ ജീസസ് ഡിമിനസ് തന്നെയായിരുന്നു ബ്ലാസ്റ്റേഴ്സിനു വേണ്ടി ആ ഗോൾ നേടിയത് അതിനുശേഷം മത്സരം ബ്ലാസ്റ്റേഴ്സിന്റെ കയ്യിലായിരുന്നു ശേഷം എഴുപതാം മിനിറ്റിൽ ലൂണയുടെ ഒരു മികച്ച അസിസ്റ്റിൽ നിന്നും നോഹ സദോയും ബ്ലാസ്റ്റേഴ്സിന്റെ രണ്ടാമത്തെ ഗോൾ നേടുന്നുണ്ട് കൊച്ചിയിൽ കളി കാണാൻ വന്ന ആരാധകരെ ആവേശകരമാക്കിയ രണ്ടു ഗോളുകൾ തീർന്നില്ല മത്സരം അവസാനിക്കാൻ ഇരിക്കെ ഇഞ്ചുറി ടീമിൽ ഇതുവരെ ഈ സീസണിൽ ഒരു ഇന്ത്യൻ പ്ലെയർ ഗോൾ നേടിയില്ല എന്ന പരാതിയും രാഹുലിന്റെ ഗോളിലൂടെ രാഹുൽ തീർക്കുന്നുണ്ട് അതെ നോഹയുടെ അസിസ്റ്റിൽ നിന്നായിരുന്നു രാഹുൽ ആ മൂന്നാമത്തെ ഗോൾ നേടിയത് എന്തൊരു സുന്ദരമായ മത്സരമായിരുന്നു ഇത് എവിടെയൊക്കെയോ ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ പ്രതീക്ഷകൾ തന്നു തുടങ്ങിയിട്ടുണ്ട് കാരണം ആരാധകരെ അത്രത്തോളം ആവേശകരമായ ഒരു മത്സരമായിരുന്നു ഇന്ന് ബ്ലാസ്റ്റേഴ്സിൽ നിന്ന് കാണാനായത് അതെ നാലാം സ്ഥാനത്തുള്ള ചെന്നൈൻ എഫ്സിയെ തകർത്തുകൊണ്ട് സൗത്തേൺ അർബിയിൽ ഒരു മികച്ച വിജയം കൈവരിച്ചുകൊണ്ട് ഈ സീസണിൽ ആദ്യ ക്ലീൻ ഷീറ്റ് വിജയത്തോടെ ബ്ലാസ്റ്റേഴ്സ് തിരിച്ചു വന്നിരിക്കുന്നു ഇതൊരു തിരിച്ചുവരവിന്റെ തുടക്കം
🚀 Related Hashtags: #കചചയൽ #കരള #ബലസററഴസ #തരചച #വനനരകകനന #kbfc #cfc #match #review
Disclaimer: This video is embedded directly from YouTube. All rights to the video and content belong to the original creator, FOOTBALL MANIA MALAYALAM. For more details, please visit the original source: https://www.youtube.com/watch?v=lgeRg2rDDKg.